കള്ളാടി ദുരന്തം: കാണാതായവർക്കായി നാലാം ദിവസവും തെരച്ചിൽ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

Published : Jul 10, 2026, 05:41 AM IST
Kalladi landslide

Synopsis

കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും.കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.ഇതോടെ മരണസംഖ്യ ആറായി. സർക്കാർ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.

മേപ്പാടി : വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ നാലാം ദിവസവും തുടരും. കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും.കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു.ഇതോടെ മരണസംഖ്യ ആറായി.

വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

അതേസമയം, ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ച കള്ളാടി തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാർ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. തുരങ്കപാത വിദഗ്ധർ, പ്രമുഖ ജിയോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാകും പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും സുരക്ഷിതത്വവും വിശദമായി പഠിക്കുക. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുരങ്കപാത പദ്ധതിയുടെ ഭാവി സർക്കാർ തീരുമാനിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ജനസംഖ്യ നോക്കി എല്ലാ ജില്ലകളും പുനക്രമീകരിക്കണം'; മലപ്പുറത്ത് മൂന്ന് ജില്ല വരെ ആക്കേണ്ട സ്ഥിതിയെന്ന് പി എം എ സലാം
ലക്ഷദ്വീപിൽ ബോട്ട് മറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥരെ കാണാതായിട്ട് 14 ദിവസം; തെരച്ചിൽ വൈകുന്നു, ഉദ്യോ​ഗസ്ഥർ ഉഴപ്പുകയാണെന്ന ആരോപണവുമായി കുടുംബം