
പാലക്കാട്: കല്ലടിക്കോട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നേക്കർ മരുതുംകാട് സ്വദേശികളായ ബിനുവിന്റെ ബന്ധുക്കളെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. സുഹൃത്തുക്കളെയും ചോദ്യം ചെയ്യലിനെ വിളിച്ചുവരുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൃത്യത്തിനായി ബിനു ഉപയോഗിച്ചിരുന്ന തോക്കുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് ബിനുവിന് ലഭിച്ച കേന്ദ്രത്തെക്കുറിച്ചും പോലീസ് പരിശോധിക്കുന്നു. തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പും അന്വേഷണം നടത്തും. കുടുംബത്തെ മോശമായി പറഞ്ഞത് നിധിൻ ചോദ്യം ചെയ്തതിന്, ബിനു നിതിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.