കൊല്ലത്തെ വിറപ്പിച്ച കൊലയാളി, വയോധികരെ തെരഞ്ഞു പിടിക്കും, ചോരവാർന്നു മരിക്കുന്നത് കണ്ടുനിൽക്കും; സീരിയൽ കില്ലർ വിജു പിടിയിൽ

Published : Jun 04, 2026, 03:23 PM IST
Viju Suresh-Killer

Synopsis

കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് (42) പിടിയിൽ

കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് (42) പിടിയിൽ. തമിഴ്നാട്ടിലെത്തി കൊല്ലം ഷാഡോ പൊലീസ് അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്. വാൽപ്പാറയിലെ ഒളിത്താവളത്തിൽ നിന്നുമാണ് വിജു സുരേഷ് പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ചാണ് തമിഴ്നാട് സ്വദേശി തങ്കപ്പനെ ഇയാൾ കൊലപ്പെടുത്തിയത്. സമാന രീതിയിൽ കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വയോധികനെയും കൊലപെടുത്തി. മെയ് 25-ന് കമ്മീഷണർ ഓഫീസിന് സമീപം നടന്ന കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിവിജു സുരേഷ് ആണെന്ന് പൊലീസ് ഉറപ്പിച്ചത്.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാരിപ്പള്ളി കൊലപാതകത്തിലും വിജു തന്നെയെന്ന് വ്യക്തമായത്. ഇരകളായ രണ്ടുപേരും തെരുവിൽ അന്തിയുറങ്ങിയിരുന്ന വയോധികരായിരുന്നു. ആശ്രയമില്ലാതെ തെരുവിൽ കഴിയുന്നവരെ കണ്ടെത്തി, രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയുധം കൊണ്ട് തലയ്ക്കടിക്കും. ചോര വാർന്നു മരിക്കുന്നത് കാണുന്നതാണ് കൊലയാളിയുടെ ക്രൂരവിനോദം. പ്രതി തമിഴ്നാട് അതിർത്തി കടന്നെന്ന സൂചന ലഭിച്ചതോടെയാണ് എസിപിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വാൽപ്പാറയിലെത്തി പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിന് നിയമനം; മറുപടിയുമായി മുഖ്യമന്ത്രി
വൈദ്യുത മേഖലയിലടക്കം സ്വകാര്യ നിക്ഷേപം, പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, ശമ്പള പരിഷ്കരണത്തില്‍ കേന്ദ്രമാതൃക; ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?