
കൊല്ലം: കല്ലുവാതുക്കല്‍ ഊഴായിക്കോട് നവജാത ശിശുവിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ രേഷ്മയുടെ റിമാന്‍റ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രേഷ്മ ഇപ്പോള്‍ ജയിലില്‍ നിരിക്ഷണത്തിലാണ്. രേഷ്മയുടെ ഭര്‍ത്താവിന്‍റെ ഉള്‍പ്പടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
സങ്കിര്‍ണതകള്‍ നിറഞ്ഞ കേസ്സില്‍ അന്വേഷണ സംഘത്തിന് ഒരുദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യുന്നതിന് കിട്ടിയത്. വൈദ്യപരിശോധനയില്‍ രേഷ്മക്ക് കോവിഡ് സിഥിരികരിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മാറ്റുകയയാരുന്നു. രേഷ്മയുടെ നിരിക്ഷണ കാലയളവ് കഴിഞ്ഞ തിന് ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം റിമാന്‍റിലായി 14 ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങണം എന്നാണ് നിയമം എന്നാല്‍ ഇതിന് കഴിയാത്തതിനീല്‍ ഹൈക്കോടതിയെ സമിപിച്ച് രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി നാളെ കോടതിയെ സമിപിക്കും. . അതിനാല്‍ ഗ്രിഷ്മ ആര്യ രേഷ്മ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു എന്നിവരുടെ ഫെയിസ്ബുക്ക് ചാറ്റുകള്‍ വിണ്ടെടുത്ത് പരിശോധന നടത്താനും നടപടി തുടങ്ങി. കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ഊഷായിക്കോട് ഉള്‍പ്പടെയള്ള സ്ഥലങ്ങളില്‍ രേഷ്മയെ എത്തിച്ച് തെളിവ് എടുപ്പ് നടത്തും.. ഗ്രിഷ്മയയും ആര്യയും ചേര്‍ന്ന് വ്യാജ ഫെയിസ് ബുക്ക് ചാറ്റ് നടത്തിയത് വെളുപ്പെടുത്തിയ യുവാവിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഗ്രീഷ്മയുടെ സഹപാഠി കൂടി യാണ് യുവാവ്. കുട്ടിയുടെ ഉപേക്ഷിച്ചതിന് പിന്നില്‍ രേഷ്മക്ക് സഹായികള്‍ ഇല്ലന്നാണ് പൊലീസ് വിലയിരുത്തല്‍. വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയായക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam