കനകമല ഭീകരവാദക്കേസ്: മുഹമ്മദ് പോളക്കാനി ഗൂഢാലോചനയിൽ പങ്കെടുത്തത് ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിൽ

Published : Sep 24, 2020, 03:40 PM ISTUpdated : Sep 24, 2020, 04:19 PM IST
കനകമല ഭീകരവാദക്കേസ്: മുഹമ്മദ് പോളക്കാനി ഗൂഢാലോചനയിൽ പങ്കെടുത്തത് ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിൽ

Synopsis

കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്.

കൊച്ചി: കനകമല ഭീകരവാദക്കേസില്‍ എന്‍ഐഎ ജോര്‍ജിയയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് പോളക്കാനിയെ പതിനാറാം പ്രതിയാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്.

കനകമല കേസ്; മുഹമ്മദ് പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് ചോദ്യം ചെയ്യും

ഇയാളുടെ അറസ്റ്റോടെ ഗൂഢാലോചനയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. 2016 ഒക്ടോബര്‍ 2 ന് കണ്ണൂര്‍ കനകമലയില്‍ ഒത്തുകൂടിയെന്നാണ് പ്രധാന കേസ്. ഇതിന്റെ ഗൂഢാലോചന നടന്ന ടെലഗ്രാം ഗ്രൂപ്പിലെ അംഗമായ മുഹമ്മദ് പോളക്കാനിയെ വെള്ളിയാഴ്ചയാണ് എന്‍ഐഎ ജോര്‍ജിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ