സിൽവർ ലൈനിൽ പ്രതിപക്ഷം നിലപാട് തിരുത്തണം, ഇല്ലെങ്കിൽ ജനം തിരുത്തിക്കും: കാനം

By Web TeamFirst Published Apr 19, 2022, 6:32 PM IST
Highlights

സിൽവ‍ർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നും വില കിട്ടും. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ സന്തോഷത്തോടെ ആളുകൾ തയ്യാറായി. 

തിരുവനന്തപുരം: കെ റെയിലിനെ എതിർക്കുന്നവർക്ക് സർക്കാരിനെ എതിർക്കണമെന്ന ലക്ഷ്യമാണുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വികസന പദ്ധതികൾ തടസ്സപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ആരും ഭവന, ഭൂരഹിതരാകില്ല എന്നത് എൽഡിഎഫ് നയമാണെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്ത് എൽഡിഎഫ് സംഘടിപ്പിച്ച സിൽവർ ലൈൻ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കാനം. 

സിൽവ‍ർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് പൊന്നും വില കിട്ടും. ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ സന്തോഷത്തോടെ ആളുകൾ തയ്യാറായി. ഭൂമിയേറ്റെടുക്കുന്ന നിയമം നമ്മുടെ ആവശ്യം അംഗീകരിക്കുന്ന ഒന്നാണ്. പദ്ധതിയെ എതിർക്കണം എന്നുള്ളവർക്ക് ഈ ഉറപ്പുകൾ ഒന്നും ബാധകമല്ല. പ്രതിപക്ഷം ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമല്ല. റോഡിലെ തിരക്ക് എല്ലാവർക്കുമറിയാം. നാളേക്കുള്ള കരുതലാണ് സിൽവ‍ർ ലൈൻ പദ്ധതി. ഈ ലക്ഷ്യം എൽഡിഎഫ് നിറവേറ്റുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ പ്രതിപക്ഷം നിലപാട് തിരുത്തണം, ഇല്ലെങ്കിൽ ജനങ്ങൾ തിരുത്തിക്കും. മാധ്യമങ്ങൾക്ക് ഇപ്പോൾ കെ റെയിൽ എന്ന് പറഞ്ഞാൽ അലർജിയായി മാറിയ നിലയാണ്. വികസനത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം

click me!