
കണ്ണൂര്‍: സി പി ഐ ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്നും, പല ജില്ലകളിലും ഭാരവാഹി തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് തിരിച്ചടി കിട്ടിയെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി കാനം തന്നെ രംഗത്ത്,കണ്ണൂര്‍ ജീല്ലാ സമ്മളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്.പാർട്ടിക്കുള്ളിൽ വ്യത്യസ്ത പക്ഷങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.സി പി ഐയിൽ രണ്ടു ചേരിയില്ല. ഉൾപാർട്ടി അഭിപ്രായ പ്രകടനം മാത്രമാണ് നടക്കുന്നത്.കാനം പക്ഷമോ മറ്റേതെങ്കിലും പക്ഷമോ ഈ പാർട്ടിയിൽ ഇല്ല.ഏതോ ബുദ്ധി കേന്ദ്രങ്ങളിൽ നിന്ന് വാർത്ത പ്രചരിപ്പിക്കുന്നു.പാർട്ടിയെ തകർക്കാനായി മലർന്ന് കിടന്ന് തുപ്പുകയാണ് അവർ ചെയ്യുന്നത്.ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താനെന്ന് ഓർക്കണമെന്നും കാനം പറഞ്ഞു.
ഇന്ത്യൻ സാഹചര്യത്തിൽ സി പി ഐ യും സി പി എമ്മും ഒന്നിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.ഇടത് മുന്നണിക്കകത്ത് നേട്ടങ്ങളും കോട്ടങ്ങളും ഒരുമിച്ച് ഏറ്റെടുക്കണം.പരസ്പരം കലഹിക്കുന്ന പാർട്ടിയായി മുന്നണിക്കുള്ളിൽ മാറുന്നത് ശരിയല്ല..ദുർബലന്‍റെ ശബ്ദത്തിന് സമൂഹത്തിൽ വില ഇല്ല എന്ന് ഓർക്കണം.എൽ ഡി എഫ് ശക്തിപ്പെടുത്തുന്ന തോടൊപ്പം സ്വയം ശക്തമാകാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എറണാകുളം ജില്ല കാനം പക്ഷം പിടിച്ചു, കെ എന്‍ ദിനകരന്‍ ജില്ലാ സെക്രട്ടറി
സിപിഐ എറണാകുളം ജില്ലാ കൗൺസിൽ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ആയി കാനം പക്ഷത്തെ കെ എൻ ദിനകരനെ തിരെഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആണ് നിശ്ചയിച്ചത്. ഔദ്യോഗിക സ്ഥാനാർതി കെ എൻ സുഗതനെ 5 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ദിനകരൻ തോല്‍പ്പിച്ചത്. 28 വോട്ട് ദിനകരൻ നേടിയപ്പോൾ സുഗതന് 23 വോട്ട് മാത്രമാണ് ലഭിച്ചത്. ജില്ലാ കൗൺസിലിനും കാനം പക്ഷത്തിനാണ് ഭൂരിപക്ഷം.
അതേസമയം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി ആയി കെ സലിം കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. അൻപത് അംഗ ജില്ല കൗൺസിലിൽ 43 വോട്ടുകൾ നേടിയാണ് സലിം കുമാർ ജയിച്ചത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച മുൻ എം എൽ എ ഇ എസ് ബിജി മോൾക്ക് ഏഴു പേരുടെ പിന്തുണ മാത്രമാണ് കിട്ടിത്. സംസ്ഥാനത്ത് ഒരു വനിത ജില്ലാ സെക്രട്ടറി വേണമെന്ന നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് ബിജിമോളുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. ഭൂരിപക്ഷം പേരും ഇതിനെ എതിർത്തു. തുടർന്ന് നിലവിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സലിംകുമാറിന്‍റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ഇരുവരും പിന്മാറാതെ വന്നതോടെയാണ് വോട്ടെടുപ്പ് നടന്ന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam