കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും അം​ഗത്വവും കാനത്തിൽ ജമീല രാജിവച്ചു

Published : May 17, 2021, 03:30 PM IST
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും അം​ഗത്വവും കാനത്തിൽ ജമീല രാജിവച്ചു

Synopsis

പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദനായിരിക്കും പ്രസിഡണ്ടിന്റെ അധിക ചുമതല. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്.

കോഴിക്കോട്: കാനത്തില്‍ ജമീല കോഴിക്കോട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദനായിരിക്കും പ്രസിഡണ്ടിന്റെ അധിക ചുമതല. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള എന്നത് കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ, കൊച്ചി സാമൂഹിക പരിവർത്തനത്തിന്റെ നാട്; ധീവരസഭ ​സുവർണ ജൂബിലി സമ്മേളനത്തിൽ മോദി
മറവി ചതിച്ചു, ഹരിതകര്‍മസേന തുണച്ചു; മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പെന്‍ഷന്‍ പണം കണ്ടെത്തി തിരികെ നൽകി