'കണ്ണൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരും, കർശന പരിശോധന തുടരും': കമ്മീഷണർ ആർ ഇളങ്കോ

By Web TeamFirst Published May 8, 2021, 11:46 AM IST
Highlights

നഗര പരിധിയിൽ മാത്രം ഇതുവരെ 42 വാഹനങ്ങൾ പിടിച്ചെടുത്തതായും കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരുമെന്ന് സിറ്റി കമ്മീഷണർ ആർ ഇളങ്കോ. ആശുപത്രി യാത്ര പോലുളള അടിയന്തര ഘട്ടത്തിൽ മാത്രമേ ജില്ല വിടാൻ അനുവധിക്കൂ. നഗര പരിധിയിൽ മാത്രം ഇതുവരെ 42 വാഹനങ്ങൾ പിടിച്ചെടുത്തതായും കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന തലത്തിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ കണ്ണൂരിൽ വേണ്ടിവരും. കർശന പരിശോധന തുടരും. മത്സ്യ, പച്ചക്കറി മാർക്കറ്റുകളിൽ ആളുകൾ കൂടുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികളെടുക്കുെമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!