
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കാത്തത് അവരുടെ തീരുമാനമെന്ന് യെച്ചൂരി. മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്നും യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി യെച്ചൂരി കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പ്രവർത്തകർ പാർട്ടി ജനറൽ സെക്രട്ടറിക്ക് നൽകിയത്.
പങ്കെടുക്കരുത്: കെവി തോമസിനോട് വീണ്ടും ഹൈക്കമാന്റ്
കൊച്ചി: സി പി എം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കേണ്ടെന്ന് കെ വി തോമസിനോട് ആവര്‍ത്തിച്ച് ഹൈക്കമാൻഡ്. വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറിൽ പങ്കെടുക്കുമെന്ന് സി പി എം നേതൃത്വം വിശദീകരിച്ചതിന് പിറകെയാണ് തീരുമാനം. രണ്ടാം തവണയയും അനുവാദം തേടി കത്ത് അയച്ച കെ വി തോമസിന്‍റെ നടപടിയിൽ സംസ്ഥാന കോൺഗ്രസ്സിൽ കടുത്ത് അതൃപ്തി ഉയർന്നിരുന്നു.
പാർട്ടി കോൺഗ്രസ്സിന്‍റെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നൽകുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും സെമിനാറിൽ പങ്കെടുക്കേണ്ടെന്നും എ ഐ സി സി വ്യക്തമാക്കി. കോൺഗ്രസ് വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറിൽ എത്തുമെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ പ്രതികരണത്തോടെയാണ് വീണ്ടും വിഷയം സജീവമായത്.
അനുമതി തേടി സോണിയാ ഗാന്ധിയ്ക്ക് വീണ്ടും കത്തയച്ചിട്ടുണ്ടെന്ന് കെ വി തോമസ് പ്രതികരിച്ചതോടെ വിവാദം മുറുകി. കെ വി തോമസിന്‍റെ നടപടിയിൽ കടുത്ത എതിർപ്പുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. ഒരിക്കൽ അനുമതി തള്ളിയ വിഷയത്തിൽ വീണ്ടും കത്തയക്കുന്നത് മറ്റ് താത്പര്യം മുൻനിർത്തിയാണെന്ന് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തുന്നു. എന്നാൽ അനുമതി തള്ളിയ വിഷയത്തിൽ കെ വി തോമസ് പ്രതികരിച്ചിട്ടില്ല. വിലക്ക് ലംഘിച്ച് സെമിനാറിൽ പങ്കെടുക്കൻ കെ വി തോമസ് എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam