പാർട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തിൽ വെട്ടിലായി സിപിഎം; എംവി ഗോവിന്ദൻ മറുപടി പറയുമോ?മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇന്ന്

Published : Mar 17, 2026, 06:54 AM IST
Pinarayi vijayan

Synopsis

ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ.

കണ്ണൂർ: പാർട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തിൽ വെട്ടിലായി സിപിഎം. ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം. ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ. ആന്തൂരിലെ സാജന്റെ മരണത്തിൽ പികെ ശ്യാമളയെ രക്ഷിച്ച് എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും നേതാക്കൾ മറുപടി പറയേണ്ടി വരും.

അതേസമയം, ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് 3.30ന് മട്ടന്നൂർ എയർപോർട്ട് മുതൽ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തിൽ സജീവമാകും. സിപിഎം വിട്ട ടികെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാർത്ഥിത്വം ജില്ലയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊല്ലത്ത് ഡ്യൂട്ടിക്കിടെ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ കേസ്; ഇന്ന് വിധി
വെള്ളാപ്പള്ളിയടക്കം എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ കോടതി വിധി, അപ്പീൽ ഇന്ന് പരിഗണിക്കും