മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം; ഫെമ കേസ് എടുത്ത് ഇഡി, വിദേശത്തേക്ക് പണം അയച്ചതിൽ അന്വേഷണം

Published : Aug 28, 2026, 09:59 AM IST
messi scam

Synopsis

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു

കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങൾ എന്നിവ ഇഡി ശേഖരിച്ചു. പണം കൈമാറുന്നതിൽ ഫെമ ചട്ടലംഘനം ഉണ്ടായെന്നാണ് ഇഡി വിലയിരുത്തൽ. ആദ്യഘട്ടത്തിൽ സർക്കാർ നൽകിയ രേഖകൾ ശേഖരിക്കാനുള്ള നോട്ടീസും ഇഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിഎസ്ടി വകുപ്പിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. 126 കോടിയാണ് വിദേശത്തേക്ക് പോയെന്നാണ് അനുമാനം. ആ പണം എങ്ങനെയാണ് വിദേശത്തേക്ക് അയച്ചതെന്നും സോഴ്സ് എങ്ങനെയാണെന്നുമാണ് അന്വേഷണം നീങ്ങുന്നത്. നിലവിൽ പ്രാഥമിക അന്വേഷണമാണ് ഇഡി നടത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രണ്ടുവട്ടം ഫിറ്റ്നസ് നൽകിയപ്പോഴും സ്റ്റീൽ റെയിലിങ് ഉണ്ടായിരുന്നു; ഇത്തവണ ഏജന്റുമാരെ ഒഴിവാക്കി'; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ റിപ്പോർട്ട് നാളെ
'സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തു'; സിപിഎം നേതാവ് പി നിഖിലിനെതിരെ പരാതി