'ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചോയെന്ന് പറയണം'; വിഡി സതീശനോട് കാന്തപുരം വിഭാഗം സുന്നി നേതൃത്വം

Published : Jun 11, 2025, 12:40 AM ISTUpdated : Jun 11, 2025, 12:47 AM IST
vd satheesan

Synopsis

വെൽഫെയർ പാർട്ടി പിന്തുണയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിനെതിരെ കാന്തപുരം വിഭാഗം സുന്നി നേതൃത്വം രംഗത്ത്.

കോഴിക്കോട്: വെൽഫെയർ പാർട്ടി പിന്തുണയെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിനെതിരെ കാന്തപുരം വിഭാഗം സുന്നി നേതൃത്വം. മതരാഷ്ട്ര വാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചോയെന്ന് വിഡി സതീശൻ വിശദീകരിക്കണമെന്ന് എസ് വൈഎസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരുടെ മകൻ അബ്ദുൽ ഹക്കിം അസ്ഹരി സംസ്ഥാന പ്രസിഡന്റായ എസ് എസ് സംസ്ഥാന കമ്മിറ്റിയാണ് പ്രതിപക്ഷ നേതാവിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ആയിരുന്നു വെൽഫയര്‍ പാര്‍ട്ടിയുടെ പിന്തുണയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിഡി സതീശൻ മറുപടി നൽകിയത്. അബ്ദുൾ നാസർ മഅദനി തീവ്രവാദിയാണെന്ന് പറഞ്ഞ് നോട്ടീസ് അടിച്ച് പ്രചരിപ്പിച്ചവരാണ് സി പി എം. അവർ പി ഡി പി പിന്തുണ സ്വീകരിക്കുന്നുണ്ടെന്നും 3 പതിറ്റാണ്ട് ജമാ അത്തെ ഇസ്ളാമി പിന്തുണ നേടിയവരാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എതിർക്കുന്നവരെ സിപിഎം വർഗീയ വാദികളാക്കുന്നു. വെൽഫെയർ പാർട്ടിയെ ഘടകകക്ഷിയാക്കാനുള്ള ചർച്ച നടത്തിയിട്ടില്ല. ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഞങ്ങൾക്ക് അവർ പിന്തുണ നൽകി. അത് ഞങ്ങൾ സ്വീകരിച്ചു. വെൽഫയർ പാർട്ടി പിന്തുണ വേണ്ട എന്ന് പറയണ്ട രാഷ്ട്രീയ സാഹചര്യമില്ല. അതിന്റെ പേരിൽ ഞങ്ങളെ പിന്തുണയ്ക്കുന്നതിൽ ആർക്കും ബുദ്ധിമുട്ടില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ