
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ. ജയിലിൽ കഴിയുന്ന കാപ്പ തടവുകാരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് മനുവിനെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് വിവരം.
അതിനിടെ, കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനമേറ്റ സംഭവവുമുണ്ടായി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈൽ എന്നയാളാണ് ആക്രമണം നടത്തിയത്. അസി. പ്രിസൺ ഓഫീസർ ചിൽനേഷ് ചന്ദ്രന് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam