ഇടതുപക്ഷത്തിന് വർഗീയതക്കെതിരെ നിലപാടില്ല, ലീഗിൽ വീണ്ടും അംഗത്വം കിട്ടിയത് സ്വർഗം കിട്ടിയപോലെ : കാരാട്ട് റസാഖ്

Published : Mar 22, 2026, 08:27 PM IST
Karat rasack

Synopsis

'ഇടതുപക്ഷത്തിനു വർഗീയതക്കെതിരെ നിലപാട് ഇല്ല. മതനിരപേക്ഷത ഇടതുപക്ഷത്തിന് ഇല്ല'

കോഴിക്കോട് : ഇടതുപക്ഷത്തിനു വർഗീയതക്കെതിരെ നിലപാടില്ലെന്നും, ഇടതുപക്ഷത്ത് നിന്നും രക്ഷപ്പെട്ട് മുസ്ലിം ലീഗിൽ വീണ്ടും അംഗത്വം കിട്ടിയപ്പോൾ സ്വർഗം കിട്ടിയപോലെയാണെന്നും കാരാട്ട് റസാഖ്.10 വർഷവും 10 ദിവസവും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ഇപ്പോൾ നരകത്തിൽ നിന്നും രക്ഷപ്പെട്ടതു പോലെയാണെന്നും റസാക്ക് പറഞ്ഞു. ലീഗിൽ വീണ്ടും അംഗത്വം കിട്ടിയപ്പോൾ സ്വർഗം കിട്ടിയപോലെയാണ്. ഇടതുപക്ഷത്തിനു വർഗീയതക്കെതിരെ നിലപാട് ഇല്ല. മതനിരപേക്ഷത ഇടതുപക്ഷത്തിന് ഇല്ല. ഇടതുപക്ഷം എന്നേയും ചതിച്ചു. 2016 ൽ എന്നെ പിടിച്ചു കൊണ്ടുപോയാണ് സിപിഎം സ്ഥാനാർഥിയാക്കിയത്. കള്ളവും ചതിയും അഴിമതിയുമാണ് ഇടതുപക്ഷം. തന്റെ പദ്ധതികൾ തുരങ്കം വച്ചു. പിടിഎ റഹീം സ്വന്തം ഭൂമി നഷ്പെടുന്നതിനാൽ പദ്ധതി അട്ടിമറിച്ചു. കൊടുവള്ളി തുരങ്കപാത. എന്നേയും 51 വെട്ട് വീട്ടിയേക്കാം. പക്ഷെ യുഡിഎഫ് പിന്തുണയോടെ ഞാൻ ഉയർത്ത് എണീക്കും. എന്നം പേടിപ്പിക്കേണ്ട. കൊണ്ടും കൊടുത്തും വളർന്നവനാണ് ഞാൻ. ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കേണ്ട. 2016 ലെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ഇനിയും കൊടുവള്ളിയെ സ്വതന്ത്ര പരീക്ഷണത്തിന് വിട്ട് നൽകരുതെന്നും കരാട്ട് റസാഖ് പറഞ്ഞു.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി ചർച്ചക്കിടെ അടുത്ത കെപിസിസി അധ്യക്ഷനാരെന്ന ചർച്ചയും സജീവം; ബെന്നി ബെഹ്നാൻ, ഷാഫി, കൊടിക്കുന്നിൽ തുടങ്ങിയവർ പരിഗണനയിൽ
ഓട്ടോറിക്ഷയിൽ കയറിയ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്ത സംഭവം; പ്രതി വിനോദ് പിടിയിൽ