കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതികളെ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ്

By Web TeamFirst Published Jul 1, 2021, 7:09 AM IST
Highlights

കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കള്ളകടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
 

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. അര്‍ജുന്‍ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കള്ളകടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖലാ മുന്‍ സെക്രട്ടറി സി.സജേഷിനെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.  സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നും അര്‍ജുന്‍ ആയങ്കിയെ സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിചയമെന്നുമാണ് സജേഷ് മൊഴി നല്‍കിയത്. ഇതു  സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇവരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും. അര്‍ജുന്‍ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!