കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് രോഗമുക്തി; ഇന്ന് ആശുപത്രി വിടും

Published : Jun 29, 2020, 11:13 AM IST
കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് രോഗമുക്തി; ഇന്ന് ആശുപത്രി വിടും

Synopsis

മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു ഇദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്.  

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക് രോഗമുക്തി. ഇദ്ദേഹം ഇന്ന് ആശുപത്രി വിടും. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവർക്ക് പരിശോധനയിൽ നേരത്തെ തന്നെ നെഗറ്റീവായിരുന്നു. ഈ മാസം 13 നാണ് കരിപ്പൂർ ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു ഇദ്ദേഹത്തിന് ചികിത്സ നൽകിയിരുന്നത്.

അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന 33 കാരന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നീലഗിരി സ്വദേശിയായ യുവാവ് കുവൈറ്റിൽ നിന്ന് നാല് ദിവസം മുമ്പാണെത്തിയത്. ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ