കർണാടകയിലെ ചിത്രദു‍ർഗയിൽ ബസ് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്

Published : Aug 21, 2026, 10:28 AM IST
karnataka bus accident

Synopsis

കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്

ബെം​ഗളൂരു: കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. എന്നാൽ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന‌ർ ശങ്കറുമാണ് മരിച്ചത്.

ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ചാണ് അപകടമുണ്ടായത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റ 26പേരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ്, 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം: കൃഷിമന്ത്രി ടി. സിദ്ദിഖ്
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം, സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി; നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതി