നെല്ല്‌ സംഭരണത്തിലെ മെല്ലെപ്പോക്ക്; സപ്ലൈക്കോക്കെതിരെ സിപിഎം അനുകൂല കർഷക സംഘടനയുടെ പ്രസ്താവന

Published : Apr 17, 2025, 11:45 PM IST
നെല്ല്‌ സംഭരണത്തിലെ മെല്ലെപ്പോക്ക്; സപ്ലൈക്കോക്കെതിരെ സിപിഎം അനുകൂല കർഷക സംഘടനയുടെ പ്രസ്താവന

Synopsis

കർഷക സംഘം ജില്ലാ പ്രസിഡന്റും എംഎൽഎയുമായ കെ.ഡി പ്രസേനന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 

പാലക്കാട്: നെല്ല്‌ സംഭരണത്തിലെ മെല്ലെപ്പോക്കിൽ സപ്ലൈക്കോക്കെതിരെ സി.പി.എം അനുകൂല കർഷക സംഘടന രംഗത്ത്. കർഷകസംഘം പാലക്കാട്‌ ജില്ലാ കമ്മറ്റിയാണ് ഇന്ന് യോഗം ചേർന്ന് പ്രസ്താവനയിറക്കിയത്. കർഷക സംഘം ജില്ലാ പ്രസിഡന്റും എംഎൽഎയുമായ കെ.ഡി പ്രസേനന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 

പരിഹാരം ഉടനില്ലെങ്കിൽ സപ്ലൈകോയിലേക്ക് സമരം നടത്തുമെന്ന് പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ സപ്ലൈകോ നെല്ല്‌ സംഭരണം വൈകിപ്പിക്കുന്നുവെന്നും നെല്ല്‌ നൽകിയ കർഷകർക്ക്‌  പണം നൽകാൻ തയാറാവുന്നില്ലെന്നും പ്രസ്താവനയിൽ ആരോപണമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം