ബട്ടർ ചിക്കൻ കറി വെച്ചു, ബന്ധുവിൻ്റെ വീട്ടിൽ പണിക്ക് പോയപ്പോൾ പൊതിഞ്ഞെടുത്തു; 12 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

Published : Apr 17, 2025, 09:32 PM IST
ബട്ടർ ചിക്കൻ കറി വെച്ചു, ബന്ധുവിൻ്റെ വീട്ടിൽ പണിക്ക് പോയപ്പോൾ പൊതിഞ്ഞെടുത്തു; 12 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

Synopsis

കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധയേറ്റ് 12 അതിഥി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധ. 12 അതിഥി തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം തൊഴിലാളികൾ ബട്ടർ ചിക്കൻ കറി ഉണ്ടാക്കിയിരുന്നു. ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇവർ കാക്കനാട് ഒരു വീട്ടിൽ ജോലിക്ക് വന്നപ്പോൾ ഈ ചിക്കൻ കറി പൊതിഞ്ഞെടുത്തു. ഇവിടെ വെച്ച് കറി ചൂടാക്കി കഴിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. കുൂട്ടികളും സ്ത്രീകളും അടക്കമുള്ളവർക്കാണ് ശാരീരിക പ്രയാസം നേരിട്ടത്.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം