കാർത്തികപ്പള്ളിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ അറസ്റ്റിൽ

Published : Feb 24, 2026, 10:21 PM IST
Crime-alappuzha

Synopsis

കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസിൽ തൃക്കുന്നപ്പുഴ സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പതിന് പുളിക്കീഴിലെ കെടിഡിസി ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അർധരാത്രിക്കുശേഷം കൂട്ടയടിയിലും വെടിവയ്പ്പിലും കലാശിച്ചത്. സംഘർഷത്തിനിടെ എതിർപക്ഷത്തിനു നേരെ വെടിവെപ്പുണ്ടായെങ്കിലും ഇത് അപകടമുണ്ടാക്കുന്ന തോക്കല്ലെന്ന് മനസിലായതോടെ ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ നിരവധിപേർ ചികിത്സയിലാണ്. ഇരുവിഭാഗങ്ങളിലുമായി ഉൾപ്പെട്ട പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ മണികണ്ഠനെ റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് കോടതിയിൽ ഹാജരാക്കുമെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ലഹരിക്കേസുകളിൽ എക്സൈസിന് അലംഭാവം', കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്
പ്രതിപക്ഷ നേതാവിന് 102കാരിയായ കർഷകയുടെ അപേക്ഷ; 'അഞ്ച് ഏക്കർ വരുന്ന വയലുകളിൽ പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം'