കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്, പ്രതികൾ നാടുവിട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published Aug 5, 2021, 9:33 AM IST
Highlights

കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

തിരുവനന്തപുരം: കരുവന്നൂർ വായ്പ തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണം. ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ സഹകരണ നിയമപ്രകാരം 65 അന്വേഷണം നടന്നുവെന്നും 68 പ്രകാരം നടപടികൾ തുടങ്ങിയെന്നും മന്ത്രി വി എൻ വാസവൻ നിയമസഭയിൽ പറഞ്ഞു.  കരുവന്നൂർ ക്രമക്കേടിന് ശേഷം സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതായും പണം  വ്യാപകമായി പിൻവലിക്കപ്പെടുന്നതായും കെ ബാബു എം എൽ എ ചൂണ്ടിക്കാട്ടി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയും സഭയിൽ ചർച്ചയായി. 

ആർ എസ് എസ് നിയന്ത്രണത്തിലുള്ള അനന്തപുരം സംഘത്തിൻ്റെ ക്രമക്കേടുകൾ പരിശോധിച്ചോ എന്ന് പ്രതിപക്ഷം ചോദിച്ചു. അനന്തപുരത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പരിരോധന നടത്തുമെന്ന് വി എൻ വാസവൻ മറുപടി നൽകി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!