
കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി. ഇരുപത്തിമൂന്നാം പ്രതിയുടെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം. എ ജെ പോൾസന്റെ ഹർജിയാണ് തള്ളിയത്. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ ബാങ്ക് അനുവദിച്ചത്. വ്യാജരേഖയിൽ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു. വ്യാജരേഖയിൽ സംഘടിപ്പിച്ച വായ്പ ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങുകയായിരുന്നു. 4,30,85,889 വായ്പയും പലിശയും സഹിതം തുക പോൾസൺ പിന്നീട് തിരിച്ചടച്ചു. തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam