
കാസർഗോഡ്: കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി എൽഡിഎഫ്. നായന്മാർമൂലയിൽ യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്‌റഫ് കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. ഇത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam