കാസർകോട്ടെ 108 ആംബുലൻസ് ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

By Web TeamFirst Published Jun 18, 2020, 1:00 PM IST
Highlights

ആരോഗ്യമന്ത്രിയുടെ ഓഫീസ് കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഉടന്‍ ശമ്പളം നല്‍കാമെന്ന ഉറപ്പ് കിട്ടിയതെന്ന് ജീവനക്കാർ പറഞ്ഞു.

കാസർകോട്: കാസർകോട് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. രണ്ട് ദിവസത്തിനകം ശമ്പളം നൽകാമെന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസ് കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് കിട്ടിയതെന്ന് ജീവനക്കാർ പറഞ്ഞു.

നിരന്തരം ശമ്പളം വൈകുന്നതിലും ഒരു മാസത്തെ ശമ്പളം മുടങ്ങിയതിലും പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പല തവണ ചർച്ച നടത്തിയിട്ടും ഹൈദരാബാദ് ആസ്ഥാനമായ ജ ജിവികെഈ എംആർഐ കമ്പനി ശമ്പളം നൽകാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്. ജില്ലയിൽ 14 ആംബുലൻസുകളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. 
 

click me!