കാസർകോട്ടേയ്ക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

By Web TeamFirst Published May 12, 2021, 11:23 PM IST
Highlights

മംഗളൂരുവിൽ നിന്ന് ഓക്സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർകോട് കളക്ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർദേശിച്ചു.

കാസർകോട്: കാസർകോട്ടേയ്ക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ കൊവിഡ് കേസുകൾ ഉയരുന്നതിനാലാണ് തീരുമാനം. മംഗളൂരുവിൽ നിന്ന് ഓക്സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർകോട് കളക്ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർദേശിച്ചു. 969 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!