"രണ്ടാഴ്ച വീട്ടിലിരിക്കാൻ പറഞ്ഞു, ഞാനതത്ര കാര്യമാക്കിയില്ല," വിശദീകരിച്ച് കാസർകോട്ടെ രോഗി

By Web TeamFirst Published Mar 21, 2020, 2:18 PM IST
Highlights

"ഞാൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണ്. തന്നെ വിളിച്ചവരോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. പോലീസിൽ നിന്നും വിളിച്ചവർക്ക് അടക്കം വിവരം നൽകിയിട്ടുണ്ട്"

കാസർകോട്: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് കാസർകോട്ടെ രോഗി വിശദീകരണവുമായി രംഗത്ത്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ജില്ലാ കളക്ടർ സജിത് ബാബുവിന്റെ ആരോപണം തള്ളിയ അദ്ദേഹം, രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താനതത്ര കാര്യമാക്കിയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read more at: കാസര്‍കോട്ടെ കൊവിഡ് രോഗിക്ക് സ്വര്‍ണക്കടത്ത് ബന്ധം സംശയിച്ച് അധികൃതര്‍ ...

"ഞാൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണ്. തന്നെ വിളിച്ചവരോട് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. പോലീസിൽ നിന്നും വിളിച്ചവർക്ക് അടക്കം വിവരം നൽകിയിട്ടുണ്ട്. ഒന്നും മറച്ചു വച്ചിട്ടില്ല. അന്വേഷണവുമായി ഇനിയും സഹകരിക്കാൻ തയ്യാറാണ്. വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയൻ ആയിരുന്നു. അവിടത്തെ പ്രത്യേക കൗണ്ടറിൽ പേരും നൽകിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

"ഈ മാസം 16 ന് സ്വമേധയാ ആണ് ജനറൽ ആശുപത്രിയിൽ പരിശോധനക്ക് എത്തിയത്. രണ്ടാഴ്ച വീട്ടിൽ കഴിയാൻ പറഞ്ഞു. ഞാൻ അത്ര കാര്യമാക്കിയില്ല. പുറത്ത് ഇറങ്ങിയിട്ടുണ്ട്. 17 ന്  വീണ്ടും ജനറൽ ആശുപത്രിയിൽ വന്നു. രക്തം പരിശോധനക്ക് നൽകി. 18 ന് ജില്ലാ ആശുപത്രിയിൽ നിന്നും വിളിച്ചു. ജനറൽ ആശുപത്രിയിൽ പ്രവേശിക്കാൻ പറഞ്ഞു. സ്വന്തം കാറിൽ ആശുപത്രിയിലെത്തി. 19 ന് ആണ് പരിശോധന ഫലം വന്നത്. 11 ന് കരിപ്പൂരിൽ തന്നെ നിന്നത് പാസ്പോർട്ട് തടഞ്ഞു വച്ചതിനാലാണ്. കൊണ്ടോട്ടി - കോഴിക്കോട് റോഡിലെ  ഹോട്ടലിലാണ് റൂം എടുത്തത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചു," എന്നും അദ്ദേഹം പറഞ്ഞു.

"

"അന്ന് രാത്രി ഓട്ടോറിക്ഷയിൽ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വന്നു. മാവേലി എക്സ്പ്രസിൽ കാസർകോട് എത്തി. തിരുവനന്തപുരത്ത് നിന്നും വിളിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയോട് എല്ലാ വിവരവും പറഞ്ഞതാണ്," അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

click me!