
കാസർകോട്: കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. കാസർകോട്ടെ വീടുകളിൽ എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
രോഗികളുടെ വിവരങ്ങൾ തേടി സ്വകാര്യ കമ്പനികളിൽ നിന്നും ഫോൺ കോളുകൾ ലഭിച്ചവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകിയത്. ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി ഡോ.ദിവ്യ ഗോപിനാഥിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.
Read Also: കൊവിഡ് ബാധിതരുടെ വിവരം ചോർന്ന സംഭവം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, നടപടിക്ക് നിർദ്ദേശം...
കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികിത്സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. ഇതോടെപ്പം ചിലര്‍ക്ക് ബംഗുളുരുവിലെ കൊവിഡ‍് സെല്ലില്‍ നിന്നെന്ന് പരിചയപ്പെടുത്തിയും ഫോൺ കോളുകള്‍ വന്നു.
കാസർകോട്ടെ കൊവിഡ് രോഗികളെ വിളിച്ച് വിവരം ശേഖരിച്ചത് ബെംഗളൂരുവിലെ സ്വകാര്യ കമ്പനി
അതിനിടെ കാസർകോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിത്. സഞ്ജയ് റൗത് കുമാർ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥർ.
കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോരുന്നു? തുടർ ചികിത്സ വാഗ്ദാനം ചെയ്ത് സ്വകാര്യ ആശുപത്രികളുടെ കോളുകൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam