എസ്എഫ്ഐ ആൾമാറാട്ടത്തില്‍ നടപടി, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഷൈജുവിന് സസ്പെൻഷൻ

Published : May 22, 2023, 12:14 PM IST
എസ്എഫ്ഐ ആൾമാറാട്ടത്തില്‍ നടപടി, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ  ഷൈജുവിന് സസ്പെൻഷൻ

Synopsis

പ്രിൻസിപ്പലിനെതിരെ നടപടിക്ക് കേരള സർവ്വകലാശാല നിർദേശിച്ചിരുന്നു.ഡോ.എൻ കെ നിഷാദ് പുതിയ പ്രിൻസിപ്പൽ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യുയുസിയായി ആള്‍മാറാട്ടത്തിലൂടെ എസ്എഫ്ഐ നേതാവിന്‍റെ പേര് സര്‍വ്വകലാശാശാലയെ അറിയിച്ച സംഭവത്തില്‍ കോളേജ് മാനേജ്മെന്‍റ് നടപടി പ്രഖ്യാപിച്ചു.പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ മാനേജ്മെന്‍റ്  സസ്പെൻഡ് ചെയ്തു.ഡോ.എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. നടപടിക്ക് കേരള സർവ്വകലാശാല നിർദേശിച്ചിരുന്നു.

കാട്ടാക്കട ക്രിസ്ത്യൻ കോളേജില തെരഞ്ഞെടുപ്പ് ആൾമാറാട്ടക്കേസിൽ  പൊലീസ്   ഇന്ന് സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയെടുക്കും. രജീസ്ട്രാറുടെ പരാതിയുടെ  അസ്ഥാനത്തിലായിരുന്നു കോളേജ് പ്രിൻസിപ്പാൾ, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തത്.    കോളേജിൽ നിന്ന്  തെരഞ്ഞെടുപ്പ് രേഖകളും പൊലീസ്  ശേഖരിക്കും.  ഇതിന് ശേഷമാകും  പ്രിൻസിപ്പാൾ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരിൽ നിന്ന് മൊഴിയെടുക്കുക.

പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും എസ്എഫ്ഐ നേതാവായിരുന്ന എ വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ്  കേസെടുത്തിരിക്കുന്നത്.. ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റത്തിനാണ് കേരള സർവ്വകലാശാല നൽകിയ പരാതിയിലെ കേസ്. അതിനിടെ തട്ടിപ്പിൽ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎമാരായ ഐബി സതീഷും ജി സ്റ്റീഫനും സിപിഎമ്മിന് കത്ത് നൽകിയിട്ടുണ്ട്.

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; എംഎൽഎമാർക്ക് പരസ്യ പ്രതികരണത്തിന് വിലക്ക്

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി