റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ടോറസ് ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Published : Oct 08, 2026, 07:28 PM IST
kavalam accident 72 year old pedestrian dies after lorry hits him

Synopsis

ടോറസ് ലോറിയിടിച്ച് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് ദാരുണാന്ത്യം

കാവാലം: ടോറസ് ലോറിയിടിച്ച് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികന് ദാരുണാന്ത്യം. കാവാലം പുതിയറയിൽ എ എസ് മോഹനൻ വൈദ്യർ (72) ആണ് മരിച്ചത്. കാവാലം എസ് ബി ഐ ജങ്ഷന് സമീപം ഇന്ന് രാവിലെ 10:40നായിരുന്നു നാടിനെ നടുക്കിയ അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഡ്രൈവർ ഇദ്ദേഹത്തെ കണ്ടിരുന്നില്ല. കേൾവിശേഷിയില്ലാത്തയാളാണ് അപകടത്തിൽപ്പെട്ടത്. ഇടതുകാലും വലതുകൈയും ചതഞ്ഞരഞ്ഞ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്ത് ദീർഘകാലം നിലത്തെഴുത്ത് ആശാനായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് മരിച്ച എ എസ് മോഹനൻ വൈദ്യർ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: പരേതയായ ഓമന. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് നാരകത്തറ കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം; മരിച്ചത് മലപ്പുറം സ്വദേശിയായ 26കാരൻ
കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി; ഹ്രസ്വകാല കരാറിന് ടെൻഡർ വിളിച്ചു