ദുരന്തഭൂമിയായി കവളപ്പാറ; തെരച്ചിൽ തുടരും, രാഹുൽ ​ഗാന്ധി ഇന്നെത്തും

Published : Aug 11, 2019, 06:38 AM ISTUpdated : Aug 11, 2019, 06:40 AM IST
ദുരന്തഭൂമിയായി കവളപ്പാറ; തെരച്ചിൽ തുടരും, രാഹുൽ ​ഗാന്ധി ഇന്നെത്തും

Synopsis

വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് മലപ്പുറം, വയനാട് ജില്ലകൾ സന്ദർശിക്കും. നാല് മണിയോടുകൂടി പോത്തുക്കൽ, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മരിച്ചവരുടെ വീടും അദ്ദേഹം സന്ദർശിക്കും. 

മലപ്പുറം: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഒമ്പത് പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിന് ശേഷം 63 പേരെയാണ് പ്രദേശത്ത് കാണാതായത്. ഇനി 42 കുടുംബങ്ങളിലായി 54 പേരെ ഇവിടെ നിന്ന് കണ്ടെത്താനുണ്ട്.

വായിക്കാം; കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കിട്ടി, മരണം ഒമ്പത്, ഇനി കണ്ടെത്താനുള്ളത് 54 പേരെ

ശക്തമായ മഴയും മണ്ണിടിച്ചിലും ഇന്നലെ രാവിലെ കവളപ്പാറയിൽ നടത്തേണ്ടിരുന്ന രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. തുടർന്ന് മണ്ണ് മാറ്റി ​ഗതാ​ഗതം പുനഃസ്ഥാപിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. അതിനിടയിൽ മഴ ശക്തമായതിനെ തുടർന്ന് പ്രദേശത്ത് വീണ്ടും ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായി. ഇതിനെത്തുടർന്ന് വൈകിട്ടോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചു. എന്നാൽ, ഇന്ന് മലപ്പുറം, നിലമ്പൂർ ഭാ​ഗത്ത് രാവിലെ  മഴ പെയ്യുന്നത് കുറവായതിനാൽ രക്ഷാപ്രവർത്തനം വളരെ കാര്യക്ഷമമായി നടക്കുമെന്നാണ് കരുതുന്നത്. 

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ, മണ്ണിനടിയിൽ നിന്ന് ദുര്‍ഗന്ധം: രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി

ഫയർഫോഴ്സ്, ദുരന്ത നിവാരണ സേന, നാട്ടുകാർ എന്നിവർ ചേർന്നാണ് ഇന്നും പ്രദേശത്ത് തെരച്ചിൽ നടത്തുക. അതേസമയം, വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധി സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് മലപ്പുറം, വയനാട് ജില്ലകൾ സന്ദർശിക്കും. നാല് മണിയോടുകൂടി പോത്തുക്കൽ, എടവണ്ണപ്പാറ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മരിച്ചവരുടെ വീടും അദ്ദേഹം സന്ദർശിക്കും. മലപ്പുറത്ത് വച്ച് നടക്കുന്ന അവലോക യോ​ഗത്തിലും രാഹുൽ ​ഗാന്ധി പങ്കെടുക്കും. നാളെയാണ് വയനാട് സന്ദർശിക്കുക. 
വായിക്കാം; രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും; കവളപ്പാറ സന്ദർശിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'
പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി