Asianet News MalayalamAsianet News Malayalam

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ, മണ്ണിനടിയിൽ നിന്ന് ദുര്‍ഗന്ധം: രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി

ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നുണ്ട്. കനത്ത മഴ പെയ്യുന്നു. ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

rescue operations stuck in kavalappra landslide area
Author
Malappuram, First Published Aug 10, 2019, 4:01 PM IST

മലപ്പുറം: ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം വഴിമുട്ടുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായി. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണ്. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത് നിന്ന് വലിയ ദുര്‍ഗന്ധം വരുന്നുണ്ട്. കനത്ത മഴ പെയ്യുന്നു. ചവിട്ടിയാൽ പുതഞ്ഞ് പോകുന്ന വലിയ മൺകൂനയായി മാറിയ പ്രദേശത്ത് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇപ്പോൾ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. വീണ്ടും ഉരുൾപ്പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ മുഴുവൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൂക്ഷ്മതയോടെയുള്ള രക്ഷാ പ്രവര്‍ത്തനമാണ് പ്രദേശത്ത് വേണ്ടതെന്ന് അധികൃതരെത്തി മുന്നറിയിപ്പ് നൽകിയിരുന്നു. 

എൻകെ ഷിജുവിന്‍റെ റിപ്പോര്‍ട്ട്:

"

നാൽപ്പത്തിരണ്ട് വീണ്ട് പൂര്‍ണ്ണമായും മണ്ണിനടിയിൽ പെട്ടെന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ അവസാന കണക്ക്. 66 പേര്‍ മണ്ണിനടിയിൽ അകപ്പെട്ടുപോയെന്നാണ് കണക്ക്. അതിൽ നാല് പേരുടെ മൃതദേഹമാണ് ഇതുവരെ കിട്ടിയത്. ഇനിയും ഏറെ ആളുകൾ മണ്ണിനടയിലെ വീടുകളിൽ അകപ്പെട്ടുപോയിട്ടുണ്ടെങ്കിലും ആരെയും വീണ്ടെടുക്കാൻ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 

തുടര്‍ന്ന് വായിക്കാം: കണ്ണീരായി കവളപ്പാറ: സൈന്യത്തിന് എത്തിച്ചേരാനായില്ല,രക്ഷാപ്രവര്‍ത്തനം വൈകുന്നു

ദേശീയ ദുരന്തനിവാരണ സേനയടക്കം രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും ഉരുൾപൊട്ടി മൂന്നും നാലും മീറ്റര്‍ ഉയരത്തിൽ വരെ കല്ലും മണ്ണും മരവുമെല്ലാം ഒഴുകിയെത്തിയതോടെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത്രമാത്രം മണ്ണ് മാറ്റുന്നതിന് തക്കവിധത്തിലുള്ള ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളൊ ഒന്നും പ്രദേശത്ത് ഇപ്പോഴും ഇല്ലാത്ത അവസ്ഥയാണ്. 

തുടര്‍ന്ന് വായിക്കാം: മണ്ണും വെള്ളവും ഒലിച്ചുവരുന്നു, തലയ്ക്ക് പിന്നിലാണ് അടിയേറ്റത്... കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ കണ്ടും അനുഭവിച്ചുമറിഞ്ഞ ജയന്‍ സംസാരിക്കുന്നു

ആഗ്രഹിക്കുന്ന രീതിയിൽ രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത അവസ്ഥയാണ് ഇപ്പോൾ കവളപ്പാറയിൽ ഉള്ളതെന്ന് സ്ഥലം എംഎൽഎ പിവി അൻവറും പറഞ്ഞു. മണ്ണുമാന്തിയന്ത്രങ്ങൾ പോലും വളരെ സൂക്ഷിച്ച് മാത്രമെ പ്രദേശത്ത് ഉപയോഗിക്കാൻ കഴിയു. കാരണം അറുപതിലേറെ പേര്‍ മണ്ണിനകത്ത് അവിടവിടെയായി അകപ്പെട്ടുപോയ പ്രദേശത്ത് മറ്റുപ്രദേശങ്ങളെ പോലെ വേഗത്തിൽ രക്ഷാ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് ജനപ്രതിനിധിയും വ്യക്തമാക്കുന്നത്. കാഴ്ചക്കാരായി ഒരുപാട് ആളുകൾ പ്രദേശത്തേക്ക് എത്തുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. 

Follow Us:
Download App:
  • android
  • ios