നാളെ കേരളത്തിലെത്തുന്ന രാഹുല്‍ഗാന്ധി ആദ്യം മലപ്പുറവും പിന്നീട് വയനാടും സന്ദർശിക്കും. ഇരു ജില്ലകളിലെയും കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്‍റെ പ്രവർത്തനം.

മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരും. ആദ്യം നിലമ്പൂർ സന്ദർശിക്കും. ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറയിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തും. പിന്നീട് വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും. പേമാരിയില്‍ വലയുന്ന മറ്റിടങ്ങളില്‍ രാഹുല്‍ എത്തുമോയെന്നത് വ്യക്തമല്ല. 

Add Asianetnews as a Preferred SourcegooglePreferred

സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി നേരിടാന്‍ കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ ഗാന്ധി ഇടപെടല്‍ നടത്തിയിരുന്നു. കേരളത്തിലെയും പ്രത്യേകിച്ച് വയനാട്ടിലെ മഴയും മണ്ണിടിച്ചിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ച രാഹുല്‍ ഗാന്ധി അടിയന്തര സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.