'ഇതാരുടെ ശബ്ദം? എനിക്ക് മനസിലായില്ലല്ലോ', നടി കേസിൽ ദിലീപിന്‍റെ ശബ്ദരേഖ കേൾപ്പിച്ചപ്പോൾ കാവ്യ

Published : May 22, 2022, 12:05 PM IST
'ഇതാരുടെ ശബ്ദം? എനിക്ക് മനസിലായില്ലല്ലോ', നടി കേസിൽ ദിലീപിന്‍റെ ശബ്ദരേഖ കേൾപ്പിച്ചപ്പോൾ കാവ്യ

Synopsis

ചോദ്യം ചെയ്യലിൽ ''ഒന്നും ഓർമയില്ല, അറിയില്ല'' എന്നാണ് കാവ്യ ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടി നൽകിയത്. ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾപോലും ഇതാരുടെ ശബ്ദമാണ്, തനിക്ക് മനസിലായില്ലല്ലോ എന്നാണ് കാവ്യ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് മറുചോദ്യം ചോദിച്ചത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack case) തുടരന്വേഷണം എങ്ങുമെത്തിക്കാതെ ക്രൈംബ്രാഞ്ച് പാതിവഴിയിൽ അവസാനിപ്പിക്കുകയാണ്. അവസാനഘട്ടത്തിലെത്തിനിൽക്കെ തുടങ്ങിയ ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷണമാണ് എങ്ങുമെത്താതെ നിർത്തുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേണത്തിന് അനുമതി നൽകിയത്. എന്നാൽ ദിലീപിന്‍റെ (Dileep) സുഹൃത്തായ ശരത്തിനെ മാത്രം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അധിക കുറ്റപത്രം നൽകിയത്. 

നടിയെ ആക്രമിച്ച  ദൃശ്യങ്ങൾ ശരത്താണ് ദിലീപിന്‍റെ വീട്ടിലെത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ മൊഴി. ഈ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയോ എന്ന് സ്ഥിരീകരിക്കാൻ പോലും കഴിയാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. സംഭവത്തിന്‍റെ ഗൂഡാലോചനയിൽ കാവ്യാ മാധവനും പങ്കാളിയാണെന്ന വിധത്തിലുളള ചില ശബ്ദ രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ''ഒന്നും ഓർമയില്ല, അറിയില്ല'' എന്നാണ് കാവ്യ ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടി നൽകിയത്. ദിലീപിന്‍റെ ശബ്ദ രേഖ കേൾപ്പിച്ചപ്പോൾപോലും ഇതാരുടെ ശബ്ദമാണ്, തനിക്ക് മനസിലായില്ലല്ലോ എന്നാണ് കാവ്യ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് മറുചോദ്യം ചോദിച്ചത്. 

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു, കാവ്യാ മാധവൻ പ്രതിയാകില്ല

ദിലീപിന്‍റെ അഭിഭാഷകരായ സുജേഷ് മേനോൻ, ഫിലിപ്പ് ടി വർഗീസ് എന്നിവരെയും പ്രതി ചേർക്കാൻ തീരുമാനിച്ചിരുന്നതാണ്. ഇവരിലൂടെ മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയിലേക്ക് എത്താനായിരുന്നു നീക്കം. കേസ് അട്ടിമറിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെയടക്കം സ്വാധീനിക്കാനും അഭിഭാഷകർ ശ്രമിച്ചതായി ശബ്ദ രേഖകളുടെ തെളിവോടെ ഹൈക്കോടതിയെ അടക്കം അറിയിക്കുകയും ചെയ്തു. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യാൻ ഒരു തവണ നോട്ടീസ് നൽകാൻ പോലും കഴിയാതെയാണ് ക്രൈംബ്രാഞ്ചിന്‍റെ പിൻമാറ്റം.  കേസ് അട്ടിമറിക്കാൻ അഭിഭാഷകർ നടത്തിയ ഇടപെടൽ സംബന്ധിച്ച്  തികഞ്ഞ മൗനം പാലിച്ചാണ് തുടരന്വേഷണ റിപ്പോർട് തയാറാക്കുന്നത്. ഇതോടെ നടിയെ ആക്രമിച്ച കേസിൽ ആഘോഷമായിത്തുടങ്ങിയ തുടരന്വേഷണമാണ് ഇനി സമയം നീട്ടിച്ചോദിക്കേണ്ടെന്ന തീരുമാനത്തോടെ അവസാനിപ്പിക്കുന്നത്. 

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: തെളിവ് ഹാജരാക്കാൻ കൂടുതൽ സമയമനുവദിച്ച് കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന് 

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ (Actress Attack case) അന്വേഷണ മേൽനോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്. നടി കേസിലെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്നും എസ് ശ്രീജിത്ത് ഐപിഎസ് മാറിയെന്ന് ഹൈക്കോടതിയെ അറിയിച്ച സർക്കാർ ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടർന്ന് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.

സിനിമ സംവിധായകൻ ബൈജു കൊട്ടാരക്കരയായിരുന്നു എ ഡി ജി പി ശ്രീജിത്തിന്റെ സ്ഥാനചലനത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയിൽ നിലപാടറിയിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്