'പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്', പ്രഖ്യാപനം നടത്തി മന്ത്രി കെബി ഗണേഷ് കുമാര്‍, നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി

Published : Jan 06, 2026, 08:19 PM IST
Ganesh kumar

Synopsis

കെഎസ്ആർടിസി ചരിത്രത്തിലെ റെക്കോർഡ് വരുമാനം നേടിയതായും, മോഹൻലാലിനെ ഗുഡ്‌വിൽ അംബാസിഡറാക്കുന്നത് ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാര്‍. വാര്‍ത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 'പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്, ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്യും. പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ല' എന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്ന കാര്യത്തിൽ സംശയമില്ല, അതിൽ ചോദ്യത്തിന് പ്രസക്തിയില്ല. പത്തനാപുരത്തുകാര്‍ക്ക് അഭിമാനമല്ലേ, കെഎസ്ആര്‍ടിസിയെ നല്ലൊരു നിലയിലേക്ക് വളര്‍ത്തിക്കൊണ്ട് വരുമ്പോൾ, അവരുടെ എംഎൽഎയും മന്ത്രിയുമായ പത്തനാപുരത്തുകാര്‍ക്ക് അഭിമാനമാണല്ലോ... ഓരോ പത്തനാപുരത്തുകാര്‍ക്കും ഹൃദയത്തിൽ വലിയ അഭിമാനം തോന്നുന്ന മുഹൂര്‍ത്തമാണിത്.

ടിക്കറ്റ് വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി

കെഎസ്ആർടിസി ചരിത്രപരമായ വരുമാന നേട്ടത്തിൽ. ഇന്നലെ (2026 ജനുവരി 5) ടിക്കറ്റ് കളക്ഷനായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. മൊത്തം വരുമാനം 13.02 കോടി രൂപയാണ്. ശബരിമല സീസൺ മാത്രമല്ല, കൃത്യമായ ആസൂത്രണമാണ് ഈ വിജയത്തിന് പിന്നിലെന്ന് മന്ത്രി വ്യക്തമാക്കി. വിമാനത്തിന് സമാനമായ സൗകര്യങ്ങളുള്ള, പാൻട്രി ഉൾപ്പെടുത്തിയ വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ എത്തും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം - എറണാകുളം റൂട്ടിലാകും സർവീസ്. നടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറാകാൻ സമ്മതിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് ഇതുവരെ 4.26 കോടി രൂപ വരുമാനം ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ ആഭ്യന്തരം ഭരിക്കുക ജമാഅത്തെ ഇസ്‌ലാമി'; ബാലന്‍റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയെന്ന് സംഘടന
ആലപ്പുഴയിൽ സ്കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്‍റെ സഞ്ചിയില്‍ ലക്ഷങ്ങള്‍; എണ്ണിയപ്പോൾ രണ്ടര ലക്ഷത്തോളം രൂപ