'അവളെ പേടിച്ചാരും നേര്‍വഴി നടന്നില്ലെന്ന് താടകയെ കുറിച്ച് പറഞ്ഞ പോലെ': മുഖ്യമന്ത്രിക്കെതിരെ കെസി വേണുഗോപാൽ

Published : Feb 19, 2023, 01:46 PM IST
'അവളെ പേടിച്ചാരും നേര്‍വഴി നടന്നില്ലെന്ന് താടകയെ കുറിച്ച് പറഞ്ഞ പോലെ': മുഖ്യമന്ത്രിക്കെതിരെ കെസി വേണുഗോപാൽ

Synopsis

തനിക്ക് നേരെയുള്ള പ്രതിഷേധങ്ങളെ ഇങ്ങനെ നേരിട്ട മുഖ്യമന്ത്രി കേരളത്തിൽ ഇതാദ്യമാണ്. വായുമാർഗം പോലും  മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്ന അവസ്ഥയാണെന്നും കെസി പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയ്ക്ക് എതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അവളെ പേടിച്ചാരും നേർവഴി നടന്നീല്ലെന്ന് താടകയെ കുറിച്ച് പറഞ്ഞതു പോലെയാണ് കേരളത്തിലെ അവസ്ഥയെന്ന് കെ.സി പരിഹസിച്ചു. തനിക്ക് നേരെയുള്ള പ്രതിഷേധങ്ങളെ ഇങ്ങനെ നേരിട്ട മുഖ്യമന്ത്രി കേരളത്തിൽ ഇതാദ്യമാണ്. വായുമാർഗം പോലും  മുഖ്യമന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്ന അവസ്ഥയാണെന്നും കെസി പറഞ്ഞു. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിൽ നിന്നും സിപിഎമ്മിന് തലയൂരാനാവില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.  
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും