
കോഴിക്കോട് : കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‍യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലെടുത്തു. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിന്‍ എന്നിവരെയാണ് ഗസ്റ്റ് ഗൗസിന് സമീപം വച്ച് പൊലീസ് പിടികൂടിയത്. ഗവണ്‍മെന്‍റ് ആര്ട്സ് കോളജില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. എന്നാൽ അതേ സമയം, ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്. പിണറായിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്തു നില്‍ക്കുകയായിരുന്ന രണ്ട് കെഎസ്‍യു നേതാക്കളെ വെസ്റ്റ് ഹില്‍ ചുങ്കത്തു വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് കരിങ്കൊടിയും കെഎസ് യു കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതല്‍ തടങ്കലിലെടുത്ത കെഎസ്‍യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിന്‍ എന്നിവരെ വൈകീട്ടോടെ വിട്ടയക്കുമെന്ന് പൊല് അറിയിച്ചു.
ഗവണ്‍മെന്‍റ് ആര്ട്സ് കോളജില്‍ ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനെ ചെയ്യാനായി മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു പൊലീസ് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ് അഴിപ്പിച്ചത്. എന്നാല്‍ കറുത്ത മാസ്കിനോ വസ്ത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും പ്രതിഷേധത്തിന്‍റെ രീതിയില്‍ ഇവ അണിഞ്ഞ് വരരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് നിര്‍ദ്ദേശം നല്‍കിയതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അതേസമയം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്ത ചിലര്‍ പരിപാടിക്കെത്തി മടങ്ങി. പലരുടേയും ബാഗ് പൊലീസ് അകത്തേക്ക് കടത്തിവിട്ടില്ല.
അതിനിടെ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ രംഗത്തിറക്കിയിരിക്കുകയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം. വിഗോവിന്ദന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ പരിപാടിയോടനുബന്ധിച്ച് ഡിസിപി കെഇ ബൈജുവിന്‍റെ നേതൃത്വത്തില്‍ ഇരുന്നൂറിലേറെ പൊലീസുകാരെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുളളത്.
മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കരുതൽ തടങ്കൽ; നിയമ നടപടിക്ക് കോൺഗ്രസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam