
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പിണറായി സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങളാകും ആദ്യം പരിശോധിക്കുകയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പിൻവാതിൽ നിയനങ്ങളിൽ എൽഡിഎഫ് സർക്കാരിനെതിരെ വലിയ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ട് പോകുന്നതിനിടെയാണ് വേണുഗോപാലിന്റെ പ്രതികരണം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സർക്കാർ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. ആരോഗ്യ വകുപ്പിന്റെ വീഴ്ച കണ്ടെത്തുകയാണ് കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നതിന് പകരം സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ലോക്സഭയിലെ കർഷക സമര ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച ഉപാധികൾ നിങ്കളാഴ്ച പ്രതിക്ഷ പക്ഷം ചർച്ച ചെയ്യും. കീഴ് വഴക്കങ്ങൾ മാറ്റി വെച്ച് ചർച്ച ചെയ്യേണ്ട വിഷയമാണ് കർഷക സമരമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam