'എഐ ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം' കെൽട്രോൺ ഹൈക്കോടതിയിൽ.

Published : May 22, 2024, 02:12 PM IST
'എഐ ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം' കെൽട്രോൺ ഹൈക്കോടതിയിൽ.

Synopsis

രണ്ടാം ഗഡു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ .തങ്ങളുടെ  വാദം കൂടി കേൾക്കാതെ അനുമതി നൽകരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ

എറണാകുളം: എ.ഐ.ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ. പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാv വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് ആവശ്യം.  രണ്ടാം ഗഡു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ അറിയിച്ചു. മാർച്ച് 15നാണ് മൂന്നാം ഗഡു നൽകേണ്ടിയിരുന്നത്.  ഇതിനുള്ള അനുമതി ലഭിച്ചാൽ  രണ്ടും മൂന്നും ഗഡുക്കൾ ഒരുമിച്ച് നൽകാമെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ തങ്ങളുദേവ്  വാദം കൂടി കേൾക്കാതെ അനുമതി നൽകരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 145 ജീവനക്കാരാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും, തുക ലഭിക്കാതെ മുന്നോട്ട് പോകാനാകാകില്ലെന്നുമാണ് കെൽട്രോൺ അറിയിച്ചത്. ഇതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ ഹർജി ജൂൺ രണ്ടാം ആഴ്ച്ചയിലേക്ക് മാറ്റി.

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം