
കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ (Kerala SilverLine Project) സർക്കാർ വീണ്ടും ഹൈക്കോടതിയിൽ (High Court). ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കെയായിരുന്നു സർവ്വേ തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. അപ്പീൽ ഡിവിഷൻ ബെഞ്ചിനെ പരിഗണനയിലാണ് എന്ന വാദം കണക്കിലെടുക്കാതെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നാണ് സർക്കാർഉയർത്തുന്ന വാദം. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ഹർജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് സർവ്വേ തടഞ്ഞുകൊണ്ടുള്ള രണ്ടാമത്തെ ഉത്തരവെന്നും സർക്കാർ ആരോപിക്കുന്നു. സർക്കാരിന്റെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.
K Rail: കല്ലിടലിനെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം; പൊലീസുമായി ഉന്തുംതള്ളും; പ്രതിഷേധക്കാർ അറസ്റ്റിൽ
ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ (ഡീറ്റേയ്‍ൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി. പുതിയ പദ്ധതിയ്ക്കായി കേരള സർവേസ് ആൻഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സർക്കാറിന് സർവേ നടത്താമെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്.
അതേ സമയം, സിൽവർ ലൈനിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഇതോടൊപ്പം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേക്കും കല്ലിടലിനുമെതിരെ വിവിധ ജില്ലകളിൽ നാട്ടുകാരുടെ നേതൃത്വത്തിലും വലിയ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.
കെ റെയിലിനെതിരെ വീട് കയറിയുള്ള പ്രചാരണവുമായി എറണാകുളത്തെ സമര സമിതി
സിൽവർ ലൈൻ പദ്ധതിക്ക് (Silver Line) ഹൈക്കോടതി അനുമതി നൽകിയെന്ന മട്ടിൽ കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള പ്രചരണങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ .read more K Rail : സർവേക്ക് മാത്രമല്ലേ അനുമതി, ജനങ്ങളെ കബളിപ്പിക്കുന്നോ? സിൽവർ ലൈനിൽ സർക്കാരിനെതിരെ പ്രതിപക്ഷനേതാവ്