നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, സ്ത്രീ വോട്ടർമാർ കൂടുതലെന്നും ടിക്കാറാം മീണ

Published : Jan 21, 2021, 03:45 PM IST
നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, സ്ത്രീ വോട്ടർമാർ കൂടുതലെന്നും ടിക്കാറാം മീണ

Synopsis

ഇക്കുറി ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന മൂന്ന് ലക്ഷം പേരാണ് അന്തിമ പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി പത്ത് ലക്ഷം അപേക്ഷകൾ കിട്ടി. അതിൽ 579033 പുതിയ വോട്ടർമാർ ഉണ്ട്. ഇനിയും വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാം. എന്നാൽ ഇനി രജിസ്റ്റർ ചെയ്യുന്നവരുടെ പേരുകൾ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തു. ആകെ വോട്ടർമാർ 2,67,31,509 പേരാണ്. സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 1.56 ലക്ഷം വോട്ടർമാരെ കരടിൽ നിന്ന് ഒഴിവാക്കി. 221 ട്രാൻസ്ജെന്റേർസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കുറി ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന മൂന്ന് ലക്ഷം പേരാണ് അന്തിമ പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് തെരച്ചില്‍
പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചു