
തിരുവനന്തപുരം: വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്. ഇതിന് പുറമെ ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങളും മരുന്നും വാങ്ങാൻ 2500 രൂപയുടെ പ്രതിമാസ സഹായവും പ്രകടന പത്രികയിലെ വാഗ്ദാനമാണ്. പ്ലാന്‍റേഷൻ ഭൂമികളിൽ ഇടവിള കൃഷി ചെയ്യാൻ അവസരമൊരുക്കൽ, തൃശ്ശൂർ-ഗുരുവായൂർ പാത തിരൂരിലേക്ക് നീട്ടൽ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വിവി രാജേഷ്, ട്വന്‍റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam