ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ ആത്മഹത്യയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
09:40 AM (IST) Apr 14
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് നൽകുന്നില്ലെന്ന് ആക്ഷേപം. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവിൽ ഉയരുന്ന സംശയം.
09:34 AM (IST) Apr 14
നസ്രീന, അദ്നാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സഹോദരിമാരുടെ മക്കളാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
09:08 AM (IST) Apr 14
വിദ്യാർത്ഥി മെസ്സിലേക്ക് പോകും വഴി കാൽ തെന്നി വീഴുകയായിരുന്നു. കെട്ടിടത്തിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ മുകളിൽ നിന്ന് താഴേക്ക് വീണെന്നാണ് കണ്ടെത്തൽ.
08:53 AM (IST) Apr 14
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.
08:28 AM (IST) Apr 14
എസ്ഡിപിഐ വോട്ട് വേണ്ടെന്ന നിലപാട് സതീശൻ തിരുത്തിയാൽ യുഡിഎഫിനെ പിന്തുണക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് പറഞ്ഞതാണ്. എന്നാൽ സതീശൻ നിലപാട് തിരുത്താത്തതിനാൽ എസ്ഡിപിഐ തീരുമാനം മാറ്റിയില്ലെന്ന് ലത്തീഫ്
07:53 AM (IST) Apr 14
കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ്. കെ സി വേണുഗോപാലിന് കേരളത്തിലെ മുഖ്യമന്ത്രിയാകാൻ വേണ്ടി തമിഴ്നാട്ടിൽ വിജയ്‍യുമായി സഖ്യത്തിന് ശ്രമിച്ചെന്ന് ഹസീന പറഞ്ഞു.
07:07 AM (IST) Apr 14
ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം എന്ന് ഇന്ത്യ. കടലിടുക്കിലെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും ചർച്ച ചെയ്തു.
06:46 AM (IST) Apr 14
കായംകുളം ലൈംഗിക അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
06:20 AM (IST) Apr 14
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂരിൽ ത്രികോണ മത്സരം. ഒ പനീർ ശെൽവം എഐഎഡിഎംകെ വിട്ട് ഡിഎംകെ സ്ഥാനാർത്ഥിയായാണ് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. എഐഎഡിഎംകെയിലെ വി ടി നാരായണ സ്വാമിയാണ് പനീർ ശെൽവത്തിൻ്റെ പ്രധാന എതിരാളി.
06:07 AM (IST) Apr 14
തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുക. സംസ്ഥാനത്ത് 27 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്.
05:46 AM (IST) Apr 14
സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.
05:32 AM (IST) Apr 14
ഡെന്റൽ കോളേജിലെ നിതിൻ രാജിന്‍റെ ആത്മഹത്യയിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്തും. പ്രതികളായ അധ്യാപകർ ഇപ്പോഴും ഒളിവിലാണ്.