യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.
കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുള്ള തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ ചെങ്ങമനാട് പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകി. പൊലീസിൽ പരാതി കൊടുത്തതിലെ പ്രകോപനത്തിലാണ് ഇന്നലെ രാത്രി അടുവാശ്ശേരിയിലെ ഇന്ദിര ഭവനിൽ ചിലർ അതിക്രമിച്ച് കയറിയത്. ഏഴു സിപിഎം പ്രവർത്തകരെത്തി ഓഫീസിന് മുന്നിലുണ്ടായിരുന്ന ഫ്ലക്സും ബോർഡുകളും നശിപ്പിക്കുകയായിരുന്നു. ഓഫീസിന് മുന്നിലുണ്ടായിരുന്നവരെ ഇവർ മർദിക്കുകയും ചെയ്തു. ഇവരുടെ കയ്യിൽ കത്തിയുണ്ടായിരുന്നതായും വിവരമുണ്ട്. ഈ സംഭവത്തിലാണ് സിപിഎം പ്രവർത്തകരെ പ്രതിചേർത്തുകൊണ്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെല്ലാം പ്രാദേശിക തലത്തിലെ സിപിഎം പ്രവർത്തകരാണ്.



