തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുക. സംസ്ഥാനത്ത് 27 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്.

ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11.30ന് ചെന്നൈയിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജെ പി നദ്ദ, പിയൂഷ് ഗോയൽ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുക. സംസ്ഥാനത്ത് 27 സീറ്റിലാണ് പാർട്ടി മത്സരിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് വെല്ലൂർ, തിരുപ്പത്തൂർ എന്നീ ജില്ലകളിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളി, ദിണ്ഡിഗൽ എന്നിവിടങ്ങളിലാണ് പ്രചാരണം. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ഇന്ന് ചെന്നൈയിൽ പ്രചാരണം നടത്തുന്നുണ്ട്.

പെരമ്പൂരിൽ വിജയ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആർ ഡി ശേഖർ, എൻഡിഎ സ്ഥാനാർത്ഥി തിലകഭാമ എന്നിവരുടെ വാദം. സ്റ്റാലിൻ സർക്കാരിൻ്റെ ക്ഷേമപദ്ധതികളെ കുറിച്ച് പറയുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ആർ ഡി ശേഖറിൻ്റെ ലക്ഷ്യമാണ്. വനിതകളുടെ വോട്ടുറപ്പിക്കാൻ ഡിഎംകെയും ടിവികെയും ശ്രമിക്കുമ്പോൾ വനിതയെ സ്ഥാനാർത്ഥിയാക്കിയാണ് എൻഡിഎ പരീക്ഷണം. പിഎംകെ ട്രഷറാറും എഴുത്തുകാരിയുമായ തിലകഭാമയാണ് മത്സരിക്കുന്നത്.