LIVE NOW
Published : Mar 24, 2026, 05:39 AM ISTUpdated : Mar 24, 2026, 08:17 AM IST

Malayalam News Live: അത് ദാസ് പി ജോർജ്; വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് സജീവ പാർട്ടി പ്രവർത്തകനോട്, ആളെ കണ്ടെത്തി

Summary

നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രം​ഗത്ത്

 

08:17 AM (IST) Mar 24

അത് ദാസ് പി ജോർജ്; വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് സജീവ പാർട്ടി പ്രവർത്തകനോട്, ആളെ കണ്ടെത്തി

വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞ ആളെ കണ്ടെത്തി. സജീവ പാർട്ടി പ്രവർത്തകനായ അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് സ്വദേശി ദാസ് പി ജോർജ് ആണ്  പ്രസം​ഗത്തിനിടെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്.

 

Read Full Story

07:48 AM (IST) Mar 24

കെ കെ ശൈലജ എതിരാളി ആയത് ഭീഷണിയായി കാണുന്നില്ല, അധ്യക്ഷ സ്ഥാനത്തിരുന്ന് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സണ്ണി ജോസഫ്

തളിപ്പറമ്പിലും പയ്യന്നൂരിലും അനുകൂല സാഹചര്യമാണ്. ഇത്തവണ കണ്ണൂരിൽ കൂടുതൽ സീറ്റ് പ്രതീക്ഷിക്കുന്നു.

Read Full Story

07:17 AM (IST) Mar 24

മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരും; മുഖ്യമന്ത്രിയുടെയും തോമസ് ഐസക്കിന്റെയും വിവാദ പരമാർശങ്ങളെ ന്യായീകരിച്ച് ടി പി രാമകൃഷ്ണൻ

മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദ പരമാർശങ്ങളെ ന്യായീകരിച്ച് ടി പി രാമകൃഷ്ണൻ. മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

Read Full Story

06:43 AM (IST) Mar 24

സിപിഎം വിട്ടവർക്ക് ടി.പി. ചന്ദ്രശേഖരന്‍റെ ഗതിവന്നാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി എ. സുരേഷ്

മലമ്പുഴയിൽ കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടെന്ന സിപിഎം ആരോപണം ചിരിച്ചു തള്ളുന്നുവെന്ന് എ. സുരേഷ് പറഞ്ഞു.

Read Full Story

06:16 AM (IST) Mar 24

പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് ചോദ്യം; വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രിയുടെ മറുപടി, സംഭവം കോന്നി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ

പ്രസംഗത്തിനിടെ ചോദ്യം ചോദിച്ച ആളോട് വീട്ടിൽ പോയി ചോദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോന്നിയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടയായിരുന്നു സംഭവം.

Read Full Story

06:13 AM (IST) Mar 24

പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതി; അന്വേഷണം ഊർജിതമാക്കി പോലീസ്

അധിക്ഷേപ പരാമർശം പോസ്റ്റ്‌ ചെയ്ത ഫേസ് ബുക്ക്‌ അക്കൗണ്ടിന്‍റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് മെറ്റയെ സമീപിച്ചു.

Read Full Story

05:57 AM (IST) Mar 24

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി. കെ. ഗോവിന്ദന്‍റെ റോഡ് ഷോയിൽ പങ്കെടുത്ത് ഭാര്യ; അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയിൽ പങ്കെടുത്ത ഭാര്യ, കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ സിപിഎം

Read Full Story

05:54 AM (IST) Mar 24

പാർട്ടിയുടെ അനുനയ നീക്കങ്ങൾ പാളി; അടൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ പൊൻതാമരപിള്ള

അടൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ മുൻ പ്രസിഡന്‍റ് പൊൻതാമരപിള്ള. പൊൻതാമരപിള്ളയെ അനുനയിപ്പിക്കാനുള്ള പാർട്ടി ശ്രമം പാളി. 75 ലക്ഷത്തിന്‍റെ ക്രമക്കേട് തന്‍റെ മേൽ കെട്ടി വക്കാനുള്ള ശ്രമമെന്ന് പൊൻതാമരപിള്ള ആരോപിച്ചു.

Read Full Story

05:40 AM (IST) Mar 24

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

നാമനിർദേശ പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രം​ഗത്ത്

 

Read Full Story

More Trending News