അധിക്ഷേപ പരാമർശം പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടിന്‍റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് മെറ്റയെ സമീപിച്ചു.
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അധിക്ഷേപ പരാമർശം പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് അക്കൗണ്ടിന്‍റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് മെറ്റയെ സമീപിച്ചു. ഈ ഫേസ് ബുക്ക് അക്കൗണ്ട് ഏതു കമ്പ്യൂട്ടറിൽ നിന്നാണ് നിർമിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോൾ തേടിയിരിക്കുന്നത്. നിലവിൽ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അതേസമയം പോസ്റ്റിൽ ഉണ്ടായിരുന്ന ഫോട്ടോ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. വ്യാജ രേഖ ചമക്കൽ, അപകീർത്തിപെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.



