സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം; ധര്‍മ്മടത്ത് 'വിറച്ച്' പിണറായി വിജയന്‍, യുഡിഎഫ് തരംഗത്തിൽ മന്ത്രിമാര്‍ക്ക് 'വനവാസം'

Published : May 04, 2026, 11:24 AM ISTUpdated : May 04, 2026, 12:45 PM IST
v d satheesan pinarayi vijayan

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കേരളത്തില്‍ യുഡിഎഫ് തരംഗം പ്രകടമാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഭൂരിഭാഗം മന്ത്രിമാരും പിന്നിലാണെന്നാണ് ആദ്യ ഫലസൂചനകൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് പ്രമുഖർ മുന്നേറുകയാണ്.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വോട്ടെണ്ണൽ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂട്ടത്തോടെ വിയര്‍ക്കുകയാണ്. ധര്‍മ്മടത്ത് ആറാം റൗണ്ട് വരെ പിണറായി പിന്നിലായിരുന്നു. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മികച്ച ലീഡുമായി മുന്നേറുകയാണ്.

യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. അതേസമയം, ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് ആദ്യ നാല് മണിക്കൂറില്‍ കാണുന്നത്. കേരളത്തിൽ ഇടതുവിരുദ്ധ യുഡിഎഫ് തരംഗം തന്നെയാണ് എന്നാണ് ഫലസൂചനകൾ നൽകുന്നത്. രണ്ട് സീറ്റില്‍ എൻഡിഎയും ലീഡ് ചെയ്യുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തില്‍ യുഡിഎഫ് തേരോട്ടം, ജനങ്ങള്‍ നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം; ആഹ്ലാദ പ്രകടനം തുടങ്ങി യുഡിഎഫ് പ്രവർത്തകർ
'പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി, രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ'; പ്രതികരണവുമായി കെ കെ രമ