ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.
കൊല്ലം: സർക്കാർ ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രി കെ. മുരളീധരന് സ്വീകരണം. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെയായിരന്നു സംഭവം. ആശുപത്രി സന്ദർശിക്കാൻ എത്തിയ മന്ത്രിയെ എൻജിഒ സംഘടന ഷാൾ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.
ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകള്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്നതില്‍ മന്ത്രിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു. ആശുപത്രിക്കുള്ളില്‍ കൊടിവെച്ച് വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പിന്നീട് വിശദീകരിച്ചു. ആശുപത്രിക്കുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാര്‍ ആശുപത്രിക്കുള്ളില്‍ കൊടിയും പിടിച്ച് മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോള്‍ മന്ത്രിയെ സ്വീകരിച്ചിരിക്കുന്നത്.
