പൊന്നാനിയെ ഇളക്കിമറിച്ച് തേജ്വസി; പിണറായി സർക്കാരിന് പ്രശംസ, 'ബിഹാർ എന്നെങ്കിലും കേരളത്തെ പോലെ ആകണമെന്ന് ആഗ്രഹം'

Published : Mar 31, 2026, 08:19 PM IST
tejaswi yadav

Synopsis

പൊന്നാനിയിലെ എൽഡിഎഫ് പ്രചാരണ വേദിയിൽ ആർജെഡി നേതാവ് തേജ്വസി യാദവ് കേരളത്തെ പ്രശംസിച്ചു. സാമൂഹ്യ സുരക്ഷയിലും വിദ്യാഭ്യാസത്തിലും കേരളം മാതൃകയാണെന്നും ബിഹാർ കേരളത്തെപ്പോലെയാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും അദ്ദേഹം നിശിതമായി വിമർശിച്ചു.

മലപ്പുറം: പൊന്നാനിയിലെ എൽഡിഎഫ് പ്രചാരണ വേദിയെ ഇളക്കിമറിച്ച് ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാർ എന്നെങ്കിലും കേരളത്തെ പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തേജ്വസി തുറന്നുപറഞ്ഞു. കേരളം എന്നും ബിഹാറിന് മാർഗദർശനം ആണ്. എല്ലാവർക്കും കേരളത്തിൽ ഒരുപോലെ വിദ്യാഭാസം സാധ്യമാകുന്നു. സാമൂഹ്യ സുരക്ഷയും എല്ലാവർക്കും ലഭിക്കുന്നു. ജാതിയുടെ വിവേചനം പാടില്ല. ഒരാളെയും മാറ്റി നിർത്തരുത്. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ പ്രളയവും കൊവിഡും വന്നപ്പോൾ നടത്തിയ പ്രതിരോധങ്ങൾ അഭിനന്ദനം അർഹിക്കുന്നുണ്ട്. പിണറായി സർകാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം കൊണ്ട് ഒന്നും ലഭിക്കില്ല. മൂലധനം നിക്ഷേപം വേണം. പ്രധാനമന്ത്രിക്ക് ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധയില്ല ആർഎസ്എസ് ഗുരുക്കന്മാർ നിർവചിച്ച പുസ്തകങ്ങൾ ആണ് അവർക്കിന് ഭരണഘടന. ആ പുസ്തകം നമ്മൾക്ക് ആവശ്യമില്ല. ബിജെപി രാജ്യത്ത് പറയുന്നത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും തേജസ്വി വ്യക്തമാക്കി.

നേമത്ത് പിണറായി വിജയൻ

നേമത്തെ കൺവെൻഷനിൽ പഴയ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻപിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനം. 2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഒരു കോൺഗ്രസ് നേതാവിന് മറ്റൊരു സീറ്റിൽ ജയിക്കാൻ വോട്ട് മറിച്ചെന്നായിരുന്നു ആരോപണം. നേമം മണ്ഡലത്തിലെ എൽഡിഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയുടെ കണ്‍വൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നിറഞ്ഞ സദസ്സിലേക്ക് പിണറായി വിജയൻ എത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി വേദിയിൽ കയറിയിട്ടും മുദ്രാവാക്യം വിളിക്കുന്നത് നിർത്താഞ്ഞതോടെ മുഖ്യമന്ത്രി വേദിയിൽ നിന്നും തിരിച്ച് ശാസിക്കുകയും ചെയ്തു. ഇടത് സ്ഥാനാർത്ഥിയായ വിദ്യാഭ്യാസ മന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രീ ഊബര്‍ മുതല്‍ റാപ്പ് വരെ! ജെന്‍-സിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പുത്തന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍
കളമശേരിയിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ